ബസ് ജീവനക്കാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

കണ്ണൂർ. സ്വകാര്യ ബസ് ജീവനക്കാരെ ആക്രമിച്ചു വെട്ടി പരിക്കേല്പിച്ച് രക്ഷപ്പെട്ട പ്രതികൾ ബാംഗ്ലൂരിൽ പിടിയിൽ . കണ്ണൂർ ഉരുവച്ചാൽ നീർ വേലി സ്വദേശി ആഷിഫ് (26), സിറ്റി മൈതാനപ്പള്ളി സ്വദേശി റിസ്വാൻ (23) എന്നിവരെയാണ് ടൗൺ സ്റ്റേഷൻപോലീസ്ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും ബാംഗ്ലൂരിൽ വെച്ച് പിടികൂടിയത്. പ്രതികൾ ആക്രമിക്കാൻ ഉപയോഗിച്ചിരുന്ന ആ യുധവും പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ 12 ന് രാത്രി 9 മണിയോടെയാണ് മുനീശ്വരൻ കോവിലിന് സമീപത്തെ പെ ട്രോൾ പമ്പിൽ ബസ് നിർത്തിയിട്ട സ്ഥലത്ത് വെച്ച് സ്വകാര്യ ബസ് കണ്ടക്ടറായ അജേഷ്, നജീർ എന്നിവരെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. സംഭവ ദിവസം വൈകുന്നേരംബസ് സർവീസിനിടെ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയാണ് രാത്രിയിൽ അക്രമം . പരിക്കേറ്റ ഇരുവരും കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണത്തിനിടെ ഒളിവിൽ പോയ പ്രതികളെ ബാംഗ്ലൂരിൽ വെച്ച് ഇൻസ്പെക്ടർ ശ്രീജിത് കൊടേരി എസ്.ഐ. അനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജിത്. ബാബുപ്രസാദ് സജിത്. കെ, എന്നിവരടങ്ങിയ സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും ഈ കേസിൽ കഴിഞ്ഞാഴ്ച മുനീർ എന്നയാളെ പോലീസ്അറസ്റ്റു ചെയ്തിരുന്നു. ഇയാൾ റിമാന്റിൽ കഴിയുകയാണ് കൂട്ടു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: