കാറിൽ കടത്തിയ 24.5 ലക്ഷം രൂപ പിടിച്ചു

0

നെടുംപൊയിൽ: കാറിൽ കടത്തുകയായിരുന്ന 24,88,000 രൂപയുമായി കർണാടക സ്വദേശികൾ കസ്റ്റഡിയിൽ.

ഇമ്രാൻ ഖാൻ (36), മുഹമ്മദ് മുദാസിർ (35), മുഹമ്മദ് മൻസൂർ (37), മുഹമ്മദ് രേഹാൻ (32) എന്നിവരെ പേരാവൂർ എക്സൈസ് നെടുംപൊയിൽ 24-ാം മൈലിലാണ് കസ്റ്റ‌ഡിയിലെടുത്തത്.

ഈ പണം മട്ടന്നൂരിലെ റിയൽ എസ്റ്റേറ്റ് മാഫിയക്ക് കൈമാറുന്നതിന് കൊണ്ടുവന്നതാണെന്ന് പ്രതികൾ എക്സൈസിന് മൊഴി നൽകി. തുടർനടപടികൾക്കായി പ്രതികളെയും പണവും കാറും കേളകം പോലീസിന് കൈമാറും.

എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ.പദ്‌മരാജൻ, ജോണി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വിജയൻ, വി.എസ്.സതീഷ്, വി.സിനോജ്, ഉത്തമൻ മൂലയിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading