കണ്ണൂര്‍ സ്വദേശി ഒമാനില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു

മസ്കത്ത്: കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. ചൊക്ലി കവിയൂര്‍ സ്വദേശി സാം നിവാസില്‍ സി.എം. മുഹമ്മദി‍െന്‍റ മകന്‍ മുഹമ്മദ് നിസാറാണ് (46) കഴിഞ്ഞ ദിവസം മരിച്ചത്. കോവിഡ്: കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടുബര്‍ക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിസാറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ട് പതിറ്റാണ്ടായി ഒമാനില്‍ പ്രവാസിയായിരുന്ന നിസാര്‍ ബര്‍ക്കയിലെ ടൈല്‍സ് കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. സഫിയ മാതാവും സാജിത ഭാര്യയുമാണ്. മക്കള്‍: മാസിന്‍, ജുനൈദ്, സഫിയ ഫൈസ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: