ഓണം സ്പെഷ്യൽ ഡ്രൈവ്: വ്യാജമദ്യം തടയാന്‍ റെയ്ഡും പരിശോധനയും ശക്തമാക്കി എക്സൈസ് വകുപ്പ്

ഇരിട്ടി :ഓണത്തിനോടനുബന്ധിച്ചുള്ള വ്യാജമദ്യ വിൽപ്പനയും നിർമ്മാണവും തടയുന്നതിനായി മലയോര മേഖല കേന്ദ്രീകരിച്ചും അതിർത്തി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ചും ഒരു മാസത്തെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു ഇതിൻ്റെ ഭാഗമായി മലയോര പ്രദേശം കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യം, സ്പിരിറ്റ്, വ്യാജചാരായം, മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ കടത്ത്, ഉപഭോഗം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്‌ക്വാഡുകളുംപ്രവര്‍ത്തനമാരംഭിച്ചു. വനമേഖലയിലും കോളനികളിലുംവ്യാജമദ്യനിര്‍മ്മാണകേന്ദ്രങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാക്കി മദ്യവില്‍പ്പന നടത്തുന്നവരെ പിടികൂടി കര്‍ശന നടപടി എടുക്കും. വാഹന പരിശോധനയും രാത്രകാല പട്രോളിംഗും ശക്തമാക്കും. അതിർത്തി ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. വാഹന പരിശോധനയും ശക്തമാക്കും വ്യാജമദ്യലോബികളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുവാന്‍ ജുലൈ 24മുതല്‍ ആഗസ്ത് 25വരെ ഒരു മാസം ജില്ലയിൽ സ്‌പെഷ്യല്‍ ഡ്രൈവ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

വിശ്വസനീയമായ വിവരം ലഭിക്കുന്ന മുറയ്ക്ക് ഇരിട്ടി താലൂക്ക് കേന്ദ്രീകരിച്ച് സ്‌ട്രൈക്കിംഗ് പാര്‍ട്ടികള്‍ മിന്നല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കും. വ്യാജചാരായം, അനധികൃത മദ്യവില്‍പ്പന മായം ചേര്‍ത്ത കളള്, മയക്കുമരുന്നുകളുടെ ഉപയോഗം, വിപണനം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അധികൃതരെ വിളിച്ചറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും. ഇതിനായി ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് മട്ടന്നൂരിൽ പ്രവർത്തിക്കുന്ന ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.

ഇരിട്ടി താലൂക്ക് കേന്ദ്രീകരിച്ച് എല്ലാ ദിവസവും 24 മണിക്കൂറും എക്സൈസ് സ്ടൈക്കിംഗ് ഫോഴ്സ് പട്രോൾ നടത്തും.നിയമ വിരുദ്ധ പ്രവർത്തനം തടയുന്നതിന്നായി കർശന നടപടികൾ സ്വീകരിക്കുമെന്നും, ഇതിനായി പൊതു ജനങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിലേക്ക് പരാതി അറിയിക്കാവുന്നതാണെന്നും ഇരിട്ടി എക് സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

1) ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ്.(മട്ടന്നൂർ). 2473205

2) എക്സൈസ് റെയിഞ്ച് ഓഫീസ്,
മട്ടന്നൂർ.2473660
എക്സൈസ് ഇൻസ്പെക്ടർ.9400069709

3) എക്സൈസ് റെയിഞ്ച് ഓഫീസ്, ഇരിട്ടി.2494666
എക്സൈസ് ഇൻസ്പെക്ടർ.9400069710

4) എക്സൈസ് റെയിഞ്ച് ഓഫീസ്, പേരാവൂർ.2446800
എക്സൈസ് ഇൻസ്പെക്ടർ. 9400069708

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: