ഓട്ടോറിക്ഷയിൽ വിൽപ്പന നടത്തുകയായിരുന്ന 48 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ

ആലക്കോട്: ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ
പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കലിന്റെ നേതൃത്വത്തിൽ ഉത്തര ജോയിന്റ് എക്സൈസ് കമ്മീഷണർ സക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തേർത്തല്ലി , മേരിഗിരി , എരുവാട്ടി എന്നീ സ്ഥലങ്ങളിൽ പട്രോൾ ചെയ്ത് വരവെ എരുവാട്ടി മണിക്കൽ പാലത്തിന് സമീപം വച്ച് 48 കുപ്പി മാഹി മദ്യം KL 58 C 7791 നമ്പർ ബജാജ് ഡീസൽ ഓട്ടോറിക്ഷയിൽ സൂക്ഷിച്ച് വച്ച് വില്പന നടത്തി വന്നതിന് ആലക്കോട് അരങ്ങം മൂന്നാം കുന്ന് പ്ലാച്ചിക്കൽ വീട്ടിൽ ദിനേശൻ എന്ന ബിനോജ് – പി.ജി വയസ് (40) നെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു പ്രതി മാഹിയിൽ നിന്നും ഓട്ടോറിക്ഷയിൽ വില്പനക്കായി കൊണ്ടുവന്നു സൂക്ഷിച്ച് വെച്ചതാണെന്ന് പറഞ്ഞു. പാർട്ടിയിൽ
പ്രിവന്റീവ് ഓഫീസർ , കെ. അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ
സി.കെ.ഷിബു, പി.കെ രാജീവ് ,
വി.ശ്രീജിത്ത് പെൻസ് എക്സൈസ്ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: