രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന ലക്ഷക്കണക്കിന് രൂപയുമായി കർണാടക സ്വദേശികൾ പേരാവൂർ എക്‌സൈസ് പിടിയിൽ

പേരാവൂർ: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്‌സൈസ് റേഞ്ച് നിടുംപോയിൽ ഇരുപത്തിനാലാംമൈൽ (മൊടോങ്കോട്) വച് നടത്തിയ വാഹന പരിശോധനയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 24,88,000 രൂപയുമായി കർണാടക സ്വദേശികളായ ഇമ്രാൻ ഖാൻ, മുഹമ്മദ് മുദാസിർ, മുഹമ്മദ് മൻസൂർ, മുഹമ്മദ് രേഹാൻ എന്നിവരെ പേരാവൂർ എക്‌സൈസ് കസ്റ്റഡ്‌ഡിയിൽ എടുത്തു. ഈപണം മട്ടന്നൂരുള്ള റിയൽ എസ്റ്റേറ്റ് മാഫിയക്ക് കൈമാറുന്നതിന് വേണ്ടി കൊണ്ടുവന്നതാണെന്ന് പ്രതികൾ എക്‌സൈസിന് മൊഴിനൽകി. തുടർനടപടികൾക്കായി പ്രതികളെയും പണവും കാറും കേളകം പൊലീസിന് കൈമാറും.

എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ. പത്മരാജൻ, ജോണി ജോസഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി വിജയൻ, സതീഷ് വി എൻ, സിനോജ് വി, ഉത്തമൻ മൂലയിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: