ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്; 794 പേര്‍ക്ക് രോഗമുക്തി; കണക്ക് അപൂര്‍ണമെന്ന് മുഖ്യമന്ത്രി, കണ്ണൂരിൽ 39 പേർക്ക്

0

സംസ്ഥാനത്ത് വ്യാഴാഴ്ച 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തി നേടി. പക്ഷേ ഇന്നത്തെ കണക്ക് പൂർണമല്ല. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. കോവിഡിൽ 2 മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 70

കാസര്‍കോട് 28

പത്തനംതിട്ട 59

കൊല്ലം 22

എറണാകുളം 34

കോഴിക്കോട് 42

മലപ്പുറം 32

കോട്ടയം 29

ഇടുക്കി 6

കണ്ണൂര്‍ 39

ആലപ്പുഴ 55

പാലക്കാട് 4

തൃശൂര്‍ 83

വയനാട് 3

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 220

കാസര്‍കോട് 4

പത്തനംതിട്ട 81

കൊല്ലം 83

എറണാകുളം 69

കോഴിക്കോട് 57

മലപ്പുറം 12

കോട്ടയം 49

ഇടുക്കി 31

കണ്ണൂര്‍ 47

ആലപ്പുഴ 20

പാലക്കാട് 36

തൃശൂര്‍ 68

വയനാട് 17

375 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 29 പേരുടെ ഉറവിടം അറിയില്ല. വിദേശത്തുനിന്ന് 31 പേർ വന്നു. മറ്റു സംസ്ഥാനങ്ങളിവൽനിന്ന് 40 പേർ. ആരോഗ്യപ്രവർത്തകർ 37 പേർ. കഴിഞ്ഞ 24 മണിക്കൂറിൽ 21,533 സാംപിളുകൾ പരിശോധിച്ചു.

നാളെ ബലിപെരുന്നാൾ ആണ്. ത്യാഗത്തിന്റെ സമര്‍പ്പണത്തിന്റെ മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശമാണ് ഈദുൽ അസ്ഹ നമുക്ക് നൽകുന്നത്. ഈ മഹത്തായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വർഷത്തെ ഈദ് ആഘോഷം. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഈദ് ആശംസ നേരുന്നു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലാണ് ഇത്തവണ ജനങ്ങൾ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങൾക്കുള്ള സാഹചര്യം ഇപ്പോൾ ലോകത്ത് എവിടെയുമില്ല. വളരെ കുറച്ച് തീർഥാടകരാണ് ഇത്തവണ ഹജ്ജ് കർമം നിർവഹിക്കുന്നത്. ഒഴിച്ചുകൂടാൻ പറ്റാത്ത കര്‍മങ്ങൾ മാത്രമാക്കി ഹദജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്കാരം അനുവദിച്ചു. എന്നാൽ ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റ് മാനദണ്ഡങ്ങൾ പാലിച്ചും നമസ്കാരം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആൾക്കാർ അതു പാലിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർഥിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading