സം​സ്​​ഥാ​ന​ത്ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കനത്ത മഴക്ക്​ സാധ്യത; കണ്ണൂരിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകള്‍ അതിജാഗ്രത പാലിക്കണം.

രാത്രി മഴ ശക്തമാകാനുള്ള സാധ്യത മുന്നില്‍കണ്ട് ദുരന്തസാധ്യത മേഖലയിലുള്ളവര്‍ക്ക് ക്യാമ്ബുകള്‍ സജ്ജീകരിച്ച്‌ ആളുകളെ അറിയിക്കുകയും പകല്‍തന്നെ ക്യാമ്ബുകളിലേക്ക് മാറ്റുകയുംവേണം.

വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും 31ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ആഗസ്റ്റ് ഒന്നിന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും രണ്ടിന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: