കേയി റുബാത്ത്: നടപടികൾ അന്തിമഘട്ടത്തിൽ

ന്യൂഡൽഹി:സൗദിയിലെ മക്കയിൽ കേയീ കുടുംബത്തിനുണ്ടാ
യിരുന്ന റുബാത്ത് (സ്രതം) പൊളിച്ചതിന്റെ നഷ്ടപരിഹാരത്തു
ക ഇന്ത്യയ്ക്ക് കൈമാറുന്നതിനുള്ള നടപടികൾ അന്തിമഘട്ട
ത്തിലാണെന്നു സൗദി ഭരണകൂടം അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർഅബ്ബാസ് നഖ്വി നടത്തിയ ചർച്ചയിലാണു സൗദി ഇക്കാര്യം അറിയിച്ചത്.കേയീ റുബാത്ത് ഫണ്ടിന്റെ അവകാശികളെ കേന്ദ്ര സർക്കാർകണ്ടെത്തും. തുടർനടപടികൾക്കായി നഖ്വി അടുത്ത മാസം സൗദി സന്ദർശിക്കും. കേയീറുബാത്ത് ആക്ഷൻ കമ്മിറ്റി സെക്രട്ടറി കെ.പി. നിസാർ, ട്രഷറർ ബി.പി. മുസ്തഫ,നിർവാഹകസമിതി അംഗങ്ങളായ മുഹമ്മദ്ഫഹദ്, സയ്ദ് മഅദനി തുടങ്ങിയവർ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: