ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച രോഗിയെ ബോധം കെടുത്താതെ ശസ്ത്രക്രിയ ചെയ്ത് മുഴ നീക്കം ചെയ്തു; കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് അപൂര്‍വനേട്ടം

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച രോഗിയുടെ തലയിലെ ട്യൂമര്‍ ബോധം കെടുത്താതെ നീക്കം ചെയ്ത് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്. ഇത് കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് അത്യപൂര്‍വ നേട്ടമായി.എം.ആര്‍.ഐ സ്‌കാനിങ്ങിലൂടെയാണ് അസഹ്യമായ തലവേദനയുമായെത്തിയ രോഗിക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തിയത്. ന്യൂറോളജിസ്റ്റ് സൗമ്യയാണ് രോഗനിര്‍ണയം നടത്തിയത്.സാധാരണനിലയില്‍ ഇതിനുള്ള ചികിത്സ ശസ്ത്രക്രിയയോ റേഡിയോ തെറാപ്പിയോ ആകാം. ട്യൂമര്‍ വലുതായതിനാലും, ശസ്ത്രക്രിയ വഴി പൂര്‍ണമായി ചെയ്യുവാന്‍ സാധിക്കുന്നതിനാലും ശസ്ത്രക്രിയ വേണമെന്നുള്ള തീരുമാനം ഡോക്ടര്‍മാരുടെ സംഘം നിര്‍ദ്ദേശിക്കുകയായിരുന്നു.രോഗിയുടെ തലച്ചോറിന്റെ ഇടതുഭാഗത്താണ് ട്യൂമര്‍ കണ്ടെത്തിയത്. തലച്ചോറിലെ സങ്കീര്‍ണമായ ചില ഭാഗങ്ങളിലുള്ള മുഴകള്‍ നീക്കം ചെയ്യുമ്ബോള്‍ കൈകാലുകള്‍ക്ക് തളര്‍ച്ച, കാഴ്ച്ചകുറവ്, സംസാരശേഷി നഷ്ടപ്പെടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ സംഭവിക്കാം.സംസാരശേഷിയെ നിയന്ത്രിക്കുന്ന “സ്പീച്ച്‌ ഏരിയ” തലച്ചോറിന്റെ ഇടത് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഈ മുഴ നീക്കം ചെയ്യുമ്ബോള്‍ സ്വാഭാവികമായും ആ രോഗിയുടെ സംസാരശേഷി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ രോഗിയുടെ സംസാരശേഷി നഷ്ടപ്പെടാതെയും ശരീരത്തിന്റെ വലതുഭാഗം തളര്‍ച്ച വരാതെയും മുഴ നീക്കം ചെയ്യുവാനുള്ള ശ്രമകരമായ ദൗത്യമാണ് ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഡോക്ടര്‍മാര്‍ ഏറ്റെടുത്തത്.തലയോട് തുറന്ന് തലച്ചോറില്‍ ശസ്ത്രക്രിയ നടത്തുമ്ബോള്‍ രോഗിയെ ബോധം കെടുത്താതെയുള്ള അവേക്ക് ക്രേനിയോട്ടമി എന്ന അപൂര്‍വ്വ ശസ്ത്രക്രിയാരീതിയാണ് ഇവിടെ സ്വീകരിച്ചത്. ബ്രെയിന്‍ മാപ്പിംഗ്, സ്പീച്ച്‌ മാപ്പിംഗ് എന്നീ സാങ്കേതിക വിദ്യകളുപയോഗിച്ച്‌ ശരീരചലനങ്ങള്‍ നിരീക്ഷിച്ചും ഉണര്‍ന്നിരിക്കുന്ന രോഗിയോട് സംസാരിക്കുകയും ചെയ്തു കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്.ത്രീഡി നാവിഗേഷന്‍ ടെക്നോളജി ഉപയോഗപ്പെടുത്തി ട്യൂമറിലേക്കുള്ള എറ്റവും അപകടസാധ്യത കുറവുള്ള സര്‍ജിക്കല്‍ പാതയിലൂടെയാണ് മുഴ നീക്കം ചെയ്തത് ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ തരുണ്‍ കൃഷ്ണ, ഡോക്ടര്‍ രമേഷ് സി.വി, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍ സുപ്രിയ, ഡോക്ടര്‍ വന്ദന, ഡോ.അനീഷ്, ഡോ.ശരത്ത് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: