കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ മയക്ക്മരുന്ന് കടത്തുകാരനെ സാഹസികമായി പിടികൂടി എക്‌സൈസ് ; പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി നടത്തിയ വെടിവെപ്പില്‍ എക്സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു

കസ്റ്റഡിയില്‍ നിന്ന് ചാടിപോയ മയക്ക് മരുന്ന് കടത്തുകാരന്‍ ജോര്‍ജ് കുട്ടിയെ സാഹസികമായി പിടികൂടി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി നടത്തിയ വെടിവെപ്പില്‍ എക്സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു.കാലില്‍ ഗുരുതരമായി പരിക്കേറ്റ എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്. തിരുവനന്തുപുരത്ത് നിന്ന് എത്തിയ എക്സൈസ് സംഘം നിലമ്ബൂര്‍ എക്സൈസുമായി ചേര്‍ന്നാണ് ജോര്‍ജ് കുട്ടിയെ പിടികൂടിയത്.നിലമ്പൂര്‍ വാണിയമ്ബലത്ത് വെച്ചാണ് ജോര്‍ജ് കുട്ടിയെ എക്സൈസ് പിടികൂടിയത്. തിരുവനന്തപുരത്ത് വെച്ച്‌ 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോര്‍ജ് കുട്ടി ഈ മാസം നാലിന് തെളിവെടുപ്പിനിടെ ബെംഗളൂരുവില്‍ വെച്ചാണ് രക്ഷപെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: