ടൗൺ ഹാൾ റോഡിലെ വെള്ളക്കുഴിയിൽ തെന്നി വീണ് അപകടം പതിവാകുന്നു

തലശേരി ടൗൺ ഹാൾ റോഡിലെ അപകട കുഴിയിൽ തെന്നി വീണ് യാത്രികരുടെ എല്ല് പൊട്ടുന്നത് പതിവായി– പഴയ ആർ. ഡി.ഓഫിസിന് മുൻവശത്തെ റോഡിൽ വൻകുഴി രൂപപെട്ടത് കാരണം ഇത് വഴിയുള്ള ഗതാഗതം ദുരിതപൂർണ്ണമാണ്. ചെറുതും വലുതുമായിട്ടുള്ള വാഹനങ്ങൾ രാപകലില്ലാതെ ഓടുന്ന റോഡാണിത്. ഒരാഴ്ച മുൻപ് പെയ്ത കനത്ത മഴയിലാണ് അങ്ങിങ്ങായി പൊട്ടൽ തുടങ്ങിയത്.ആദ്യം ചെറിയ കുഴി രൂപപ്പെട്ടു. ഇതിൽ വെള്ളം കെട്ടി നിന്നതോടെ കുഴിയുടെ ആഴവും പരപ്പും കൂടി. ഇപ്പോൾ റോഡിന് നടുവിൽ നീളത്തിലാണ് വെള്ളക്കെട്ടും കുഴിയുമുള്ളത്.മഴവെള്ളം നിറഞ്ഞ് നിൽക്കുന്നത് കാരണം ഇരുചക്രവാഹനങ്ങൾ കുഴിയിൽ വിണ് നിത്യേന അപകടം സംഭവിക്കുകയാണ്. റോഡിൽ.ടൗൺ ഹാൾ മുതൽ തച്ചറക്കൽ ജുമ അത്ത് പള്ളി വരെയാണ് ഇന്റർലോക്ക് പാകിയിട്ടുണ്ട്. ശേഷിക്കുന്ന മെക്കാഡം റോഡിലിപ്പോൾ വൻകുഴി കൂടെ എണ്ണം മൂന്നായിട്ടുണ്ട്.സ്വകാര്യ കോളേജും വർക്ക് ഷാപ്പുകളും.ബേങ്ക് ഓഡിറ്റോറിയം ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഈ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. ഇവിടേക്ക് എത്തുന്ന മിക്കവാറും ഇരു ചക്രവാഹനയാത്രക്കാരാണ് കുഴികളിൽ വീഴുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: