“ഉൾകാഴ്ചയിലൂടെ ജീവിതം മാറ്റി മറിക്കാം” സൗജന്യ മനഃശാസ്ത്ര ശില്പശാല ഓഗസ്റ്റ് 4ന്

കണ്ണൂർ: “ഇൻസൈറ്റ് ക്യൂർ എന്ന മനഃശാസ്ത്ര രീതിയിലൂടെ നമ്മൾ മാറ്റാൻ ആഗ്രഹിക്കുന്ന സ്വഭാവങ്ങൾ, ടെൻഷൻ, ഉത്കണ്ഠകളൊക്കെ എങ്ങനെ മാറ്റാം” എന്ന വിഷയത്തിൽ സൗജന്യ മന:ശാസ്ത്ര ശില്പശാല ഓഗസ്റ്റ് 4ന് നടത്തുന്നു

നാം ഓരോരുത്തരും ജീവിക്കുന്നത് നമ്മുടെ ജീവിത-കഥയെ ആശ്രയിച്ചിട്ടാണ്. ചെറുപ്പം മുതലേ നാം ജീവിച്ചു വന്ന സാഹചര്യമാണ് കഥയുടെ ഉറവിടം. നമ്മുടെ ഈ ജീവിത കഥയിലെ നാം അറിഞ്ഞോ അറിയാതെയോ വിശ്വസിച്ചു വന്ന ചില തെറ്റായ സത്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ ആധാരമായി മാറുന്നു. പലപ്പോഴും നാം പ്രത്യേക രീതിയിൽ പെരുമാറുന്നത് എന്ത് കൊണ്ടാണെന്ന് നമുക്ക് അറിയാൻ സാധിക്കുന്നില്ല. നാം വേണ്ട എന്ന് വെച്ചാലും പല സ്വഭാവങ്ങളും മാറ്റാനും സാധിക്കുന്നില്ല.

നമ്മെ നയിക്കുന്ന ഈ കഥയെ തിരിച്ചറിയാനുള്ള ഉൾകാഴ്ച എങ്ങനെ ഉണ്ടാക്കി എടുക്കാം അത് വഴി നമ്മുടെ ജീവിതത്തിൽ എങ്ങനെ പോസിറ്റീവായ മാറ്റങ്ങൾ വരുത്താം എന്നതാണ് ഈ ശില്പശാലയിൽ പരിശീലിപ്പിക്കുന്നത്.

ഓഗസ്റ്റ് 4ന് കണ്ണൂർ പോലിസ് സൊസൈറ്റി ഹോളിൽ ഉച്ചകഴിഞ്ഞ് 2.00 മുതൽ 5.30 വരെ നടക്കുന്ന ഈ ശില്പശാല നയിക്കുന്നത് ലീപ്പ് സെന്ററിലെ സൈക്കോളജിസ്റ്റായ ഡോ കെ. ജി. രാജേഷ് ആയിരിക്കും.
ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9388776640; 8089279619 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: