പുല്ലമ്പിൽ റോഡ്; യാത്രക്കാരെ വീഴ്ത്താൻ വെള്ളക്കെട്ടും കുഴികളും

തുടർച്ചയായി കുറച്ചുനേരം ശക്തമായ മഴപെയ്താൽ പുല്ലമ്പിൽ റോഡ് വെള്ളത്തിൽ മുങ്ങും. മഴക്കാലത്താകട്ടെ റോഡിൽ പലയിടത്തായി വെള്ളക്കെട്ട് പതിവും. മഞ്ഞോടിക്കവലയെ എരഞ്ഞോളിപ്പാലത്തിൽനിന്ന് കുട്ടിമാക്കൂലിലേക്കുള്ള റോഡുമായി ബന്ധിപ്പിക്കുന്നതാണ് പുല്ലമ്പിൽ റോഡ്.കുറേ വർഷമായി മഴക്കാലത്ത് വെള്ളക്കെട്ടും റോഡ് വെള്ളത്തിൽ മുങ്ങുന്നതുമാണ് പുല്ലമ്പിൽ റോഡിന്റെ അവസ്ഥ. ഈവർഷവും ഇതിന് മാറ്റമുണ്ടായില്ല. ഒരാഴ്ചമുമ്പ് റോഡാകെ വെള്ളത്തിൽ മുങ്ങി. സ്കൂളിലേക്കുപോയ വിദ്യാർഥികളുടെ വാഹനത്തിന് മടങ്ങിയെത്താനായില്ല. ചെറിയ കുട്ടികളെ മുതിർന്നവർ പൊക്കിയെടുത്താണ് വെള്ളത്തിലൂടെ തപ്പിത്തടഞ്ഞ് വീട്ടിലെത്തിച്ചത്. രോഗികളെയും കുട്ടികളെയും വെള്ളക്കെട്ട് വെട്ടിലാക്കുന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ഈ പ്രശ്നം നൂറുകണക്കിനുപേരെയാണ് ബാധിക്കുന്നത്. വെള്ളമൊഴുകിപ്പോകാൻ ശാസ്ത്രീയമായ ഓവുചാലുകളോ കലുങ്കുകളോ ഇല്ലാത്തതാണ് വലിയ പ്രതിസന്ധി. നിലവിലുള്ള ഓവുചാലുകളാകട്ടെ ചെറുതാണ്.ഈ ഓവുചാലുകൾ പലയിടത്തും ചെളിനിറഞ്ഞും കാടുപിടിച്ചുമിരിക്കുന്നു. ഇതും വെള്ളക്കെട്ടിന് ആക്കംകൂട്ടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: