ആഹ്ലാദ അന്തരീക്ഷത്തിൽ ചാല കിഴക്കേക്കര ഈരാണി പാലം ഉദ്ഘാടനം ചെയ്തു

തോട്ടട: കഴിഞ്ഞ അമ്പത് വർഷമായി നടാൽ കാഞ്ഞങ്ങാട് പള്ളിക്ക് സമീപം ചാല കിഴക്കേക്കര പ്രദേശത്തെയും അഞ്ഞൂറിലധികം കടുംബങ്ങളുടെ

നിരന്തര ആവശ്യമായിരുന്നു കോയ്യോടിൽ പുഴക്ക് കറുകെ ഈരാണിപ്പാലം എന്ന ആവശ്യം, കഴിഞ്ഞ അമ്പത് വർഷമായി മരപ്പാലമായിരുന്നു. 1976 ലാണ് എടക്കാട് ഗ്രാമ പഞ്ചായത്ത് ഇവിടെ ഈ താൽക്കാലിക മരപ്പാലം പണിതത്, നിരവധി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ പാലത്തിനു വേണ്ടി സമ്മർദ്ദം ചെലുത്തിയെങ്കിലും നടന്നില്ല.
കഴിഞ്ഞവർഷമാണ് തദ്ദേശ വാസികൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നിവേദനം നൽകിയത് 23 ലക്ഷം രൂപ ഇതിനായി എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എം രാജൻ
സ്വാഗതം പറഞ്ഞു
മേയർ ഇ പി ലത അധ്യക്ഷത വഹിച്ചു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പാലം ഉദ്ഘാടനം ചെയ്തു, ചെമ്പിലോട് പ്രസിഡണ്ട് ടി.വി ലക്ഷ്മി, ജനപ്രതിധികളായ ,കെ.കെ ഭാരതി, ബാലകൃഷ്ണൻ.പി, ടി.എം കുട്ടികൃഷ്ണൻ, പ്രീത, രവിന്ദൻ.കെ.വി, പ്രകാശൻ.പി, എം വി നികേഷ്, സി നാരായണൻ, സി.ലക്ഷമണൻ, ഇബ്രാഹിം.പി.യം, വല്ലത്തിൽ ഗോവിന്ദൻ, ടി രാജീവൻ എഞ്ചിനിയർ കെ മോഹനൻ എന്നീവർ പ്രസംഗിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: