കതിരൂർ പൊന്ന്യം സ്രാമ്പിക്കടുത്ത് അജ്ഞാത വാഹനമിടിച്ച് ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു. കെ.എസ്.ഇ.ബിക്ക് 2 ലക്ഷത്തോളം രൂപയുടെ നഷ്ടം

പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം. ശബ്ദം കേട്ട് നാട്ടുകാർ എത്തുന്നതിന് മുമ്പെ വാഹനം

കടന്നുകളഞ്ഞു. റോഡരികിലെ എ പോൾ ഇരുമ്പ് പോസ്റ്റുകളാണ് തകർന്നത്. വാഹനം കണ്ടെത്താൻ സി.സി ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കണ്ടെയ്‌നർ പോലെയുള്ള വലിയ വാഹനമാവാമിതെന്നാണ് സൂചന. സമീപത്ത് നടത്തിയ തെരച്ചിലിൽ ലഭിച്ച നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പോസ്റ്റ് തകർന്നതെ തുടർന്ന് കെ.എസ്.ഇ.ബി ക്ക് 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് പൊന്ന്യം സ്രാമ്പി ഭാഗത്ത് വൈദ്യുതി ബന്ധം താറാമായി. കെ.എസ്.ഇ.ബി സബ്ബ് എൻജിനീയർമാരായ കെ.പി ശ്രീകല, സന്ധ്യ എന്നിവർ സ്ഥലത്തെത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: