സർക്കാർ ഐ.ടി.ഐകളെ ദേശീയ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന്: ടി.പി.രാമകൃഷ്ണൻ

പാനൂർ: സർക്കാർ ഐ.ടി.ഐകളെ ദേശീയ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന്

തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നഴ്സിംഗ് ഉൾപ്പടെയുള്ള റിക്രൂട്ട്മെന്റുകളുടെ മറവിൽ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും തടയുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ. ഇതിനായി സർക്കാർ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പന്ന്യന്നൂർ പഞ്ചായത്തിലനു വദിച്ച ഗവ.ഐ ടി ഐ താഴെ ചമ്പാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗതതൊഴിലുകൾ പഠിച്ചത് കൊണ്ട് മാത്രം ലോക കമ്പോളത്തിൽ പിടിച്ചു നിൽക്കാനാവില്ല. ആധൂനിക കാലത്തെ തൊഴിൽ നൈപുണ്യം വർധിപ്പിച്ചെതീരു. ഇതിനായി മുഴുവൻ ഐ.ടി.ഐകളിലും സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കും. ഐ.ടി.ഐയിലെ കുട്ടികളെ അപകട ഇൻഷൂറൻസ് പരിധിയിൽ കൊണ്ടുവരാനുള്ള പുതിയ പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായും മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. എം.എൽ.എ അഡ്വ. എ.എൻ ഷംസീർ അധ്യക്ഷനായി. അഡീ.ഡയറക്ടർ ഓഫ് ട്രെയിനിംഗ് പി.കെ മാധവൻ പ്രൊജക്ട് വിശദീകരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഇ.വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ കെ.ഷിമി, പി.ഹരീന്ദ്രൻ, സുനിൽ ജേക്കബ്ബ്, കെ.ശശിധരൻ, കെ.കെ ബാലൻ, റഹീം ചമ്പാട്, എംപി സുമേഷ്, രവീന്ദ്രൻ കുന്നോത്ത്, പന്ന്യന്നൂർ രാമചന്ദ്രൻ, പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. എ.ശൈലജ സ്വാഗതവും പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറി വി.പി ജയപ്രകാശ് നന്ദിയും പറഞ്ഞു. ഐടിഐ സ്ഥാപിക്കുന്നതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ച് പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിൽ നിന്നായി 40 ലക്ഷത്തോളം രൂപ സ്വരൂപിച്ചിരുന്നു. സംസ്ഥാനത്തെ തൊണ്ണൂറ്റി രണ്ടാമത്തെ ഗവ.ഐ.ടി.ഐയാണ് പന്ന്യന്നൂർ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: