അൽ ഹുദാ ഇഖ്റഅ് 18 ഖുർആൻ ഹിഫ്ള് മത്സരത്തിൽ ഒന്നാം സ്ഥാനം സൈനുൽ ആബിദിന്

മൂന്ന് ദിവസങ്ങളായി കണ്ണൂർ പുതിയങ്ങാടിയിൽ വെച്ച് നടന്ന അഖില കേരള ഖുർആൻ ഹിഫ്ള് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സൈനുൽ ആബിദ് ഇരുനൂറോളം മത്സരാർത്ഥികളിൽ നിന്നും നാല്പതു പേർ സെമി ഫൈനൽ റൗണ്ടിലേക്കും അതിൽ നിന്ന് പത്തു പേർ ഫൈനൽ റൗണ്ടിലേക്കും അതിൽ നിന്നും ടോപ് ത്രീ ലെവലിലേക്കും മത്സരിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.മുതശാബിഹാത്തായ ആയത്തുകൾ (ഖുർആനിലെ വിവിധ ഭാഗങ്ങളിൽ വന്നിട്ടുള്ള പരസ്പരം സാമ്യതയുള്ള ആയത്തുകൾ,കലിമത്തുകൾ )തിരഞ്ഞു പിടിച്ചുള്ള വിധി കർത്താക്കളുടെ ചോദ്യ ശരങ്ങൾക്ക് വ്യക്തമായും മറുപടി പറയാൻ സാധിച്ചു.ചുരുങ്ങിയ കാലം കൊണ്ട് ഹിഫ്ള് പഠനം പൂർത്തിയാക്കിയ സൈനുൽ ആബിദ് ഹാഫിള് അബുൽ ഹസൻ സഖാഫിയുടെ ശിക്ഷണത്തിലാണ് ഹിഫ്ള് പൂർത്തീകരിച്ചത്..പഠനത്തിൽ മികവ് പുലർത്തുന്നതോടൊപ്പം തികഞ്ഞ അച്ചടക്കവും കൈ മുതലാക്കി ഉസ്താദുമാരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഹിഫ്ള് ഫൈനൽ പരീക്ഷയിൽ 97മാർക്കോടെ ഒന്നാം റാങ്ക് ജേതാവുകയും തുടർന്ന് വിശുദ്ധ ഖുർആനിന്റെ പാരായണ ശാസ്ത്ര പഠനത്തിൽ പ്രത്യേക കോച്ചിംഗിന് വേണ്ടി മർകസ് ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഖാരിഅ് ഹനീഫ് സഖാഫി ഉസ്താദിന്റെ ശിക്ഷണത്തിൽ തുടർ പഠനം നടത്തി കൊണ്ടിരിക്കുന്നു…കാമ്പസിലും പുറത്തുമായി നടന്ന നിരവധി മത്സരങ്ങളിൽ വിജയിയായ സൈനുൽ ആബിദിന്റെ വശ്യമായ ശബ്ദസൗകുമാര്യതയിലുള്ള വിശുദ്ധ ഖുർആൻ പാരായണം കർണ്ണാനന്ദമാണ്.SSF സാഹിത്യോത്സവ്,ഓൾ കേരള ഖുർആൻ മത്സരങ്ങൾ,കഴിഞ്ഞ റമളാനിൽ കോട്ടയത്ത് വെച്ച് നടന്ന സംസ്ഥാന തർതീൽ ഗ്രാന്റ് ഫിനാലെ തുടങ്ങി നിരവധി മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്…ഹിഫ്ള് പഠനത്തോടൊപ്പം സ്കൂൾ പഠനത്തിലും മികവു പുലർത്തുന്ന സൈനുൽ ആബിദ് ഇപ്പോൾ മർകസ് ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിയാണ് ..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: