ഹർത്താൽ തള്ളി ജനം: കാര്യങ്ങളെല്ലാം പതിവ് പോലെ

ഇന്ന് ചില ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ ജനജീവിതത്തെ ബാധിക്കില്ല എന്ന് ആദ്യ റിപ്പോർട്ടുകൾ.

പതിവ് പോലെ കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസ് ഉൾപ്പെടെ സാധാരണനിലയിൽ പ്രവർത്തിക്കുന്നു. പ്രൈവറ്റ് ബസുകളും നിരത്തിൽ ഇറങ്ങി. ചരക്ക് വണ്ടികളും മറ്റ് സ്വകാര്യ, ടാക്സി വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്.

സംസ്ഥാനത്ത് കടകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചു തുടങ്ങി. റോഡിൽ മറ്റ് തടസങ്ങളോ അക്രമസംഭവങ്ങളോ തുടക്കത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും പതിവ് പോലെ അധ്യയനം നടക്കും. സർവകലാശാലകൾ ഇന്ന് നിശ്ചയിച്ചിക്കുന്ന പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ക്ഷേത്ര ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താലിന് അയ്യപ്പ ധർമസേന, ഹനുമാൻ സേന ഭാരത് തുടങ്ങിയ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: