ചരിത്രത്തിൽ ഇന്ന്: ജൂലൈ 30

ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം….

world Snorkeling (deep Sea diving) day..

1836- ലോകത്തിലെ ആദ്യ ഇംഗ്ലിഷ് പത്രം പ്രസിദ്ധീകരിച്ചു….

1863- ജയിലറകളിൽ അകാരണമായി കറുത്ത വംശരെ കൊന്ന റിബലുകളെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ട പ്രസിഡണ്ട് ലിങ്കന്റെ കണ്ണിന് – കണ്ണ് പ്രസ്താവന

1900- ബ്രിട്ടിഷ് പാർലമെന്റ് Mine Act, workmen Compensation act, Railway act തുടങ്ങിയ സാമൂഹിക പ്രതിബദ്ധതാ നിയമങ്ങൾ പാസാക്കി…

1909- ആദ്യ സൈനിക വിമാനം റൈറ്റ് ബ്രദേർസ് പുറത്തിറക്കി..

1928- ആദ്യ കളർ ചലച്ചിത്രം ജോർജ് ഈസ്റ്റ്മാൻ എഡിസൺ അടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികളുടെ മുമ്പാകെ അവതരിപ്പിച്ചു..

1930- ഉറുഗ്വേയിൽ നടന്ന പ്രഥമ ലോക കപ്പ് ഫുട്ബാളിൽ അർജന്റീനയെ 4-2 ന് തോൽപ്പിച്ച് ഉറുഗ്വേ ചാമ്പ്യൻ മാരായി…

1932- ലോസ് ആഞ്ചലസ് ഒളിമ്പിക്സ് തുടക്കം

1966… ഇംഗ്ലണ്ടിൽ നടന്ന എട്ടാമത് ലോകകപ്പ് ഫുട്ബാളിൽ ആതിഥേയരായ ഇംഗ്ലണ്ട് ജർമനിയെ 4-2ന് തോൽപ്പിച്ച് കിരിടം ചൂടി. Geoff Hurst ന് ഫൈനലിൽ ഹാട്രിക്..

1980- ജറുസലം ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ജറുസലം ആക്ട് ഇസ്രയേൽ പാർലമെന്റായ നെസ്സറ്റ് അംഗീകരിച്ചു…

2002.. രണ്ടാം കോംഗോ യുദ്ധം അവസാനിപ്പിക്കുവാൻ കോംഗോയും റുവാണ്ടയും കരാറിൽ ഒപ്പിട്ടു..

ജനനം

1863- ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിച്ച ഹെന്റി ഫോർഡ്….

1886- ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടിഷ് നിയമസഭാ സാമാജിക ഡോ. മുത്തുലക്ഷ്മി റെഡ്ഡി…

1893- പാക്കിസ്ഥാന്റെ mother of nation എന്നറിയപ്പെടുന്ന ഫാത്തിമ ജിന്ന…

1898- ജർമനിയിലെ ഒന്നാമത്തെ ചാൻസലറും (Iron man of Germany) എന്നറിയപ്പെടുന്നതുമായ ഓട്ടോവൻ ബിസ്മാർക്ക്

1916 – ആധുനിക രാജസ്ഥാൻ സ്ഥാപകൻ എന്നറിയപ്പെടുന്ന 17 വർഷം രാജസ്ഥാൻ മുഖ്യമന്ത്രിയായ മോഹൻലാൽ സുഖാദിയ..

1947- ലോകപ്രശസ്ത ബോഡി ബിൽഡറും ഹോളിവുഡ് നടനും (ടെർമിനേറ്റർ പരമ്പര ) ആർനോൾഡ് ഷുവർ നൈസർ (Arnold Schwarzenegger)

1957- മലയാള കവി ബാലചന്ദ്രൻ ചുള്ളിക്കാട്..

1973- ബോളിവുഡ് ഗായിക സോനു നിഗം

ചരമം

1998- വിഖ്യാത മലയാള ചലച്ചിത്ര സംവിധായകൻ ഭരതൻ

2007- സ്വീഡിഷ് ചലച്ചിത്ര പ്രതിഭ ഇഗ്മർ ബർഗ്മാൻ.. 1997ൽ ലോകത്തെ ഏറ്റവും മികച്ച സംവിധായകനായി കാൻ മേളയിൽ ബഹുമതി ലഭിച്ചു..

(എ ആർ ജിതേന്ദ്രൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: