കെ പി പി നമ്പ്യാരെ അനുസ്മരിച്ചു

കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. കെ പി പി നമ്പ്യാരുടെ ഏഴാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. മാങ്ങാട്ടുപറമ്പ് കെൽട്രോൺ ക്യാമ്പസിലെ കെ പി പി നമ്പ്യാർ സ്മാരക ഇലക്ട്രോണിക് ഗവേഷണ കേന്ദ്രത്തിനടുത്തുള്ള സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെൽട്രോൺ മാനേജിംഗ് ഡയറക്ടർ കെ ജി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ പി പി നമ്പ്യാരുടെ ഭാര്യ ഉമ നമ്പ്യാർ, മകൻ കിരൺ നമ്പ്യാർ, കെ പി എൻ കുട്ടി, പി കെ പ്രഭാകരൻ, കെ പി കെ നമ്പ്യാർ, കെ പി കുഞ്ഞികൃഷ്ണൻ, ജോസ് ജോസഫ്, ടി എസ് അനിൽ, എ വി സുധീർ, എം പ്രകാശൻ, എം പി ഇസ്മയിൽ, ടി സീത, പി വി രവീന്ദ്രനാഥ്, കെ എം ശങ്കരൻ, സി പത്മിനി, പൗർണമി എസ് നാഥ് എന്നിവർ സംബന്ധിച്ചു. തുടർന്ന് കെൽട്രോൺ നടത്തിയ ശിൽപ്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ടി ടി ബാലകൃഷ്ണനും ഉമ നമ്പ്യാരും ചേർന്ന് നിർവ്വഹിച്ചു