സുരക്ഷ പദ്ധതി: ധീരജിന്റെ മാതാപിതാക്കൾക്ക് സർവകലാശാല ധനസഹായം 

ഇടുക്കി ഗവ. എൻജിനീയറിംഗ് കോളേജ് വിദ്യാർഥിയായിരിക്കെ കോളേജ് ക്യാമ്പസിൽവച്ചു മരണപ്പെട്ട ധീരജ് രവീന്ദ്രന്റെ മാതാപിതാക്കൾക്ക് എ പി ജെ അബ്ദുൽകലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ആശ്വാസധനസഹായം നൽകും. സർവകലാശാല വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ ‘സുരക്ഷ’ മുഖേനയുള്ള സഹായം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പു മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ സർവകലാശാല അധികൃതരുടെ സാന്നിധ്യത്തിൽ ജൂലൈ രണ്ടിന് രാവിലെ ഒമ്പത് മണിക്ക് ധീരജിന്റെ വസതിയിൽവെച്ച് കൈമാറും. ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.

അസുഖബാധിതരാകുന്ന വിദ്യാർഥികൾക്ക് ആരോഗ്യ പരിരക്ഷാസഹായവും ജീവാപായം സംഭവിക്കുന്ന കുട്ടികളുടെ കുടുംബത്തിന് ആശ്വാസധനസഹായവും നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പദ്ധതിയാണ് സുരക്ഷ. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സർവകലാശാല വിദ്യാർഥികൾക്കായി ഒരു ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുന്നത്. കോവിഡ് മൂലവും അപകടങ്ങളിലും മരണപ്പെട്ട ഏതാനും വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് സർവകലാശാല ഇതിനകം ധനസഹായം നൽകി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: