ധർമ്മടത്ത് തിരമാലയിൽപ്പെട്ട് തോണി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

ധർമ്മടം:ധർമ്മടത്ത് തിരമാലയിൽപ്പെട്ട് തോണി മറിഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികൾക്ക് പരിക്ക്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് തോണിയുമായി കരയിലേക്ക് വരികയായിരുന്ന മൂന്ന് മത്സ്യ തൊഴിലാളികൾ സഞ്ചരിച്ച തോണിയാണ് കൂറ്റൻ തിരമാലയിൽപ്പെട്ട് മറിഞ്ഞ്. മത്സ്യതൊഴിലാളികളായധർമ്മടം പാലയാട് സ്വദേശി മനോജ് (52), ചാത്തോടം സ്വദേശി ഹുസൈൻ (48), ഒഡീഷ സ്വദേശി ബാപ്പുണ്ണി (29) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തീരത്ത് നിരീക്ഷണം നടത്തുകയായിരുന്ന തലശേരി തീരദേശ സംരക്ഷണ പോലീസ് സംഘം അപകടം കണ്ടതോടെ നിരീക്ഷണ ബോട്ടിൽ അപകടസ്ഥലത്തെത്തി മത്സ്യ തൊഴിലാളികളെ രക്ഷിച്ച് കരക്കെത്തിച്ചു. പരിക്കേറ്റ മൂന്നു പേരെയും തലശേരി ഗവ.ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.