പോപുലര്‍ ഫ്രണ്ട് അഴീക്കോട് ഏരിയ സമ്മേളനം: പഞ്ചഗുസ്തി മത്സരം നടത്തി

അഴീക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അഴീക്കോട് ഏരിയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പഞ്ചഗുസ്തി മത്സരം നടത്തി. അഴീക്കല്‍ പഴയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച മത്സരം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വളപട്ടണം ഡിവിഷന് പ്രസിഡന്റ് മഹറൂഫ് വി.കെ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പൊയ്തുംകടവ്, സുനില്‍ കുമാര്‍ എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു. 65 കിലോ വിഭാഗത്തില്‍ അഖില്‍ ഒന്നാമതും താഹിര്‍ രണ്ടാം സ്ഥാനവും നേടി. 75കിലോ മത്സരത്തില്‍ റയീസ് ഒന്നാംസ്ഥാനവും ജാഫര്‍ രണ്ടാം സ്ഥാനവും നേടി. 84കിലോ മത്സരത്തില്‍ ബാദുഷ ഒന്നാം സ്ഥാനവും ഹുസൈന് രണ്ടാം സ്ഥാനവും നേടി. 85 കിലോയ്ക്കു മുകളിലുള്ളവരുടെ വിഭാഗത്തില്‍ സവാദ് പൊയ്തുംകടവ് ഒന്നാം സ്ഥാനവും കാദര്‍ രണ്ടാം സ്ഥാനവും നേടി. ജൂലൈ ഒന്നിന് വൈകിട്ട് 6 മണിക്ക് കപ്പക്കടവ് നടക്കുന്ന ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചത്.