“സുരക്ഷിത ബാല്യം“
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം

SPC കേഡറ്റുകൾക്കുള്ള നിയമ ബോധവൽക്കരണ ക്യാമ്പയിനായ
“സുരക്ഷിത ബാല്യം “
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി സെന്റ് ജോസഫ് ഹയർസിക്കൻ്ററി സ്കൂളിൽ സാമൂഹിക പ്രവർത്തകൻ ഉസീബ് ഉമ്മലിൽ ഉദ്ഘാടനം ചെയ്തു .

വിദ്യാർത്ഥികൾക്കെതിരെ വർദ്ധിച്ചു വരുന്ന ലൈഗീക അതിക്രമങ്ങൾക്കെതിരെ അദ്ധ്യാപകര്യം രക്ഷിതാക്കളും ഒരുമിച്ച് മുന്നിട്ട് ഇറങ്ങണമെന്നും തെറ്റ് കണ്ടാൽ നിയമത്തിൻ്റെ വഴിയിൽ ഉടൻ തന്നെ പ്രതികരിക്കാൻ SPC കേഡറ്റുകൾ തയ്യാറാകണമെന്നും
അദ്ധേഹം ആവശ്യപ്പെട്ടു .

പ്രമുഖ ഹൈകോടതി അഭിഭാഷകൻ വി ആർ നാസർ കേഡറ്റുകൾക്ക് ക്ലാസ് എടുത്തു. പോക്സോ കേസുകൾ സംബന്ധമായ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു .

ചടങ്ങിൽ പ്രധാനധ്യാപകൻ ജെൻസൺ സി.ആർ അധ്യക്ഷത വഹിച്ചു .
CPO സുധീഷ് കുമാർ സ്വാഗതവും സിവിൽ പോലീസ് ഓഫീസർ സുബിൻ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: