കോളജില്‍ സംഘര്‍ഷം: മൂന്നുപേര്‍ ആശുപത്രിയില്‍

പയ്യന്നൂര്‍ കോളജില്‍ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ ആശുപത്രികളില്‍. കെഎസ്യു പ്രവര്ത്തകന് എ. ആരോമല്‍, എസ്എഫ്ഐ പ്രവര്‍ത്തകരായ സൗരവ്, അലന് എന്നിവരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ഒറ്റയ്ക്ക് വരികയായിരുന്ന തന്നെ തടഞ്ഞു നിര്‍ത്തി നാലുപേരടങ്ങുന്ന എസ്എഫ്ഐക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോമലിന്റെ പരാതി. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പരാതി.