ആവേശം വിതറാൻ അഴീക്കോട്‌ ഫുട്ബോൾ ലീഗ് 2022

ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ പ്രാദേശിക ടൂർണമെന്റിനു അഴീക്കോട് വേദിയാകുന്നു. ഒന്നാമത് സീസൺ അഴീക്കോട്‌ ഫുട്ബാൾ ലീഗ് ടെറിഫിക് കോർപ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അഭിമുക്യത്തിൽ ഓഗസ്റ്റ് ആദ്യ വാരം നടത്തപെടും. 10 ക്ലബ്ബുകൾ അണി നിരയ്ക്കും ഗ്രൂപ്പ്‌ A ഗ്രൂപ്പ് B അടിസ്ഥാനത്തിലാണ് മത്സരം. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി താര ലേലം നടക്കും മികച്ച പ്രകടനം കാഴ്ചവെച്ചു പരിചയമുള്ള കളിക്കാരെ കൂടുതൽ പോയിന്റ് നൽകി ക്ലബ്‌ മാനേജർക്ക് വിളിച്ചെടുക്കാം. ഇവരായിരിക്കും ഉയർന്ന മൂല്യമുള്ള താരങ്ങൾ. വാശിയെറിയ താര ലേലം വീക്ഷിക്കാൻ പ്രതേക സ്ഥല സൗകര്യവും കമ്മിറ്റി ഒരുക്കും.അഴീക്കോട്‌ പഞ്ചായത്തിലെ കളിക്കാർക്ക് മാത്രമേ ലീഗിൽ പങ്കെടുക്കാൻ സാധിക്കുകയുളൂ പ്ലയെർ രെജിസ്ട്രേഷൻ തിയ്യതി കമ്മിറ്റി പിന്നീട് അറിയിക്കുന്നതായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: