കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26 പേർക്ക്

കണ്ണൂർ : ജില്ലയിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് ചിറക്കൽ, എരമം കുറ്റൂർ,ഏഴോം സ്വദേശികളായ മൂന്നു പേർക്കും 23 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കുമാണ്.

ചിറക്കൽ സ്വദേശിയായ 44 കാരൻ ആണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇയാൾ ഈ മാസം പതിനൊന്നാം തീയതി കുവൈറ്റിൽ നിന്നും കൊച്ചി വിമാനത്താവളം വഴിയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു .എരമം കുറ്റൂരിൽ രോഗബാധ സ്ഥിരീകരിച്ചത്

മസ്കറ്റിൽ നിന്നും ഈ മാസം 20ന് നാട്ടിൽ തിരിച്ചെത്തിയ 39 വയസ്സുകാരനാണ്. ഇദ്ദേഹം കോവിഡ് സെന്ററിൽ സെൻററിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഏഴോം സ്വദേശിയായ 43 വയസ്സുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇയാൾ കുവൈറ്റിൽ നിന്നും ഈ മാസം 24നാണ് കണ്ണൂരിൽ തിരിച്ചെത്തിയത്. ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു

ഉത്തർപ്രദേശ്, പഞ്ചാബ് , ഹരിയാന,ബീഹാർ , രാജസ്ഥാൻ ,ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നും , കോഴിക്കോട് ,എറണാകുളം, പത്തനംതിട്ട,ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നും തിരിച്ചെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് രോഗബാധ ഉണ്ടായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: