പാനൂർ കരിയാട് നമ്പ്യാർ ഹയർ സെക്കന്ററി സ്കൂളിലെ എബിവിപി പ്രവർത്തകനെ എം എസ് എഫ്കാർ മർദ്ദിച്ചു

കണ്ണൂർ: പാനൂർ കരിയാട് നമ്പ്യാർ ഹയർ സെക്കന്ററി സ്കൂളിലെ എബിവിപി പ്രവർത്തകൻ സായന്തിനെയാണ് എം എസ് എഫ് സംഘം ക്രൂരമായി മർദിച്ചത്.
സ്കൂൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന സായന്തിനെ ഒരു വിഭാഗം തടഞ്ഞു നിർത്തി അകാരണമായി മര്ദിക്കുകയായിരുന്നു..
പരിക്കേറ്റ സായന്ത്‌ മാഹി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്..
അധ്യയന വർഷാരംഭത്തിലെ ഇത്തരം പ്രവർത്തനങ്ങളിലൂടെ
സമാധാനം നിലനിൽക്കുന്ന പ്രദേശങ്ങളിൽ മനഃപൂർവം സംഘർഷം സൃഷ്ടിച്ച് കലാലയങ്ങളെ കലാപഭൂമിയാക്കാനാണ് എം. എസ് എഫ് പോലുള്ള വിദ്യാർത്ഥി സംഘടനകൾ ശ്രമിക്കുന്നത്..
സ്കൂൾ-കാമ്പുസുകളിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിഷേധാർഹമാണെന്നും എബിവിപി ജില്ലാ സെക്രട്ടറി അഭിനവ് തൂണേരി പ്രസ്താവനയിൽ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: