വ്യവസായം തുടങ്ങുന്നവർക്ക് ഒരു മുഴം കയർ; പിണറായി സർക്കാരിന്റെ മുദ്രവാക്യമെന്ന് കെ. മുരളീധരന്‍..

തലശ്ശേരി : വ്യവസായം തുടങ്ങുന്ന
വർക്ക് ഒരു മുഴം കയർ എന്നതാണ് പിണറായി സർക്കാരിന്റെ മുദ്രവാക്യമെന്ന് കെ. മുരളീധരന്‍ എം. പി. അതിനായാണ് പിണറായി ഇടയ്ക്കിടയ്ക്ക് സ്വകാര്യ വ്യക്തികളുടെ ചെലവിൽ വിദേശത്തേക്ക് പോകുന്നത്.
തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ യു. ഡി. എഫ് സംഘടിപ്പിച്ച ബൂത്ത് ഏജന്റ് മാരെ ആദരിക്കുന്ന ചടങ്ങിൽ
സംസാരിക്കുകയായിരുന്നു എം. പി.
ബിനോയ് വിഷയത്തില്‍ ഒന്നുകിൽ കുറെ ബി. ജെ. പിക്കാർ ജയിൽ മോചിതരാകും അല്ലെങ്കില്‍ ബിനോയ് ജയിലിൽ പോകുമെന്ന് മുരളി പരിഹസിച്ചു. സി. പി. എം പരിപ്പുവടയും കട്ടൻ ചായയിൽ നിന്നും ബാർ ഡാൻസിലേക്ക് എത്തി നിൽക്കുകയാണ്. സി. പി. എമ്മും ബി. ജെ. പിയും അസഹിഷ്ണുതയുടെ വക്താക്കളാണ്. വടകരയില്‍ മത്സരിക്കുന്ന വേളയിൽ സ്ഥാനാർത്ഥിയായ
തനിക്കു നേരെയുണ്ടായ അക്രമത്തില്‍ കേസെടുക്കാൻ മുതിരാത്ത പോലീസിൽ നിന്നും സാധാരണക്കാരന് എങ്ങിനെ നീതിലഭിക്കുമെന്നും മുരളീധരന്‍ ചോദിച്ചു.

ഡി. സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു.
എൻ മഹമൂദ് അധ്യക്ഷത വഹിച്ചു.
വി. എ നാരായണന്‍ , വി. എൻ ജയരാജ് , വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ ആസഫലി , എം. പി അരവിന്ദാക്ഷന്‍ , അഡ്വ. പി. വി. സൈനുദ്ദീൻ , അഡ്വ സി. ടി സജിത്ത് , അഡ്വ. കെ. എ. ലത്തീഫ്, വി. സി പ്രസാദ് , ആബൂട്ടി ഹാജി , മണ്ണയാട് ബാലകൃഷ്ണന്‍ , എ. പി മഹമൂദ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: