വളപട്ടണം കണ്ണൂർ ഭാഗങ്ങളിൽ നിരവധി കവർച്ചകളും കവർച്ച ശ്രമങ്ങളും നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയ പ്രതി പിടിയിൽ

കണ്ണൂർ: വളപട്ടണം കണ്ണൂർ ഭാഗങ്ങളിൽ നിരവധി കവർച്ചകളും കവർച്ച ശ്രമങ്ങളും നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയ പ്രതി പിടിയിൽ. മുസ്തഫയുടെ മകൻ കണ്ണൂർ കൊറ്റാളി സ്വദേശി മുജീബ് കെ എന്നയാളെ വളപട്ടണം എസ്.എച്ച്.ഒ എം കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ വിജേഷ് അറസ്റ്റ് ചെയ്തു, അലവിൽ മരിയമ്മൻ കോവിലിൽ നടന്ന കളവ് അന്വേഷിക്കുന്നതിനിടയിൽ അന്വേഷണ സംഘത്തിന് ലഭിച്ച വ്യക്തമായ സി സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ എസ്.പി യുടെ ഷാഡോ സംഘാങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു, അലവിൽ മാരിയമ്മൻ കോവിൽ, ഫോക് ലോർ അക്കാദമി, കണ്ണൂർ ഓലച്ചേരിക്കാവ് , കൊറ്റാളിക്കാവ് എന്നിവടങ്ങളിൽ കവർച്ച നടത്തിയതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സൂചനയുണ്ട്,, .ഇനിയും കൂടുതൽ സ്ഥലങ്ങളിൽ സമാനമായ കവർച്ചാ ശ്രമങ്ങൾ നടന്നതിൽ പ്രതിയുടെ പങ്ക് അന്വേഷിക്കുന്നുണ്ട് എന്നും വളപട്ടണം പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: