പുതിയതെരുവിൽ നിർത്തിയിട്ട സ്ക്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം: പരാതി കൊടുത്ത് മണിക്കൂറുകൾക്കകം പ്രതി വളപട്ടണം പോലീസിന്റെ വലയിൽ
പുതിയതെരു ധനരാജ് ടാക്കീസിന് മുൻവശം ഒയാസിസ് ടവറിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും
ഹെൽമറ്റ് മോഷ്ടിച്ച യുവാവിനെ പരാതി കൊടുത്ത് മണിക്കൂറുകൾക്കകം വളപട്ടണം പോലീസ് വലയിലാക്കി,
പൊടിക്കുണ്ട് സ്വദേശി വൈഷ്ണവ് (20)നെയാണ് കസ്റ്റഡിയിൽ എടുത്തത് ഈയാളുടെ പേരിൽ മറ്റു കേസുകൾ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് വളപട്ടണം എസ്.ഐ. ലതീഷ് സി.സി.അറിയിച്ചു