കുറ്റ്യാട്ടൂർ ആദിശങ്കര സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചികിത്സാസഹായം വിതരണം ചെയ്തു

മയ്യിൽ: കുറ്റ്യാട്ടൂർ ആദിശങ്കര സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകി വരുന്ന നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം ശ്രീ ശങ്കര വിദ്യാനികേതൻ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സെൻട്രൽ പി എഫ് കമ്മീഷണർ ഡോ. വി.പി ജോയ് നിർവ്വഹിച്ചു. അരുൺ സി.പി(40000 രൂപ) ലക്ഷ്മിലാൽ ( 40000 രൂപ) എന്നിവർ ചെക്കുകൾ ഏറ്റുവാങ്ങി.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. പ്രീതി രാമപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ.നാരായണൻ (വിദ്യാലയ സമിതി സിക്രട്ടറി) , ടി.വി രാധകൃഷ്ണൻ(ട്രസ്റ്റ് സെക്രട്ടറി), പി. രമേഷ് (വൈസ് പ്രിൻസിപ്പാൾ), പി വി അച്ചുതാനന്ദൻ (ക്ഷേമസമിതി, പ്രസിഡന്റ്), ടി സി വിനോദ് കുമാർ, എന്നിവർ സംസാരിച്ചു.

error: Content is protected !!
%d bloggers like this: