കെ എസ് യു സംഘടിപ്പിച്ച പരിയാരം മെഡിക്കൽ കോളേജ് മാർച്ചിൽ സംഘർഷം

പരിയാരം: കെ എസ് യു സംഘടിപ്പിച്ച പരിയാരം മെഡിക്കൽ കോളേജ് മാർച്ചിൽ സംഘർഷം. പോലീസ് ടിയർഗ്യാസ് പ്രയോഗിച്ചു. പോലീസിന് നേരെ കല്ലേറ്. ടിയർഗ്യാസ് പ്രയോഗത്തിൽ പ്രകോപിതരായ കെ എസ് യു പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കെ എസ് ആർ ടി സി ബസ് തടയാനും ശ്രമം നടന്നു. മാർച്ച് കെ.എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്ത ഉടനെ ഒരു വിഭാഗം ബാരിക്കേഡിനു മുകളിലേക്ക് ചാടിക്കയറി. പോലീസിനെതിരെ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. പയ്യന്നൂർ സിഐ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. ഒരു മണിക്കൂറോളം സംഘർഷാന്തരീക്ഷം നിലനിന്നു. പ്രവർത്തകർ പിന്നീട് പിരിഞ്ഞു പോയി.

%d bloggers like this: