തളിപ്പറമ്പില്‍ സെന്‍ട്രല്‍ ജയില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിര്‍ത്തലാക്കാൻ നഗരസഭ ; പ്രതിഷേധം ശക്തം

 

തളിപ്പറമ്പിലെ സെന്‍ട്രല്‍ ജയില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിര്‍ത്തലാക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഈ മാസം 14നാണ് ബസ്റ്റാന്‍റ് പരിസരത്ത് സെന്‍ട്രല്‍ ജയിലിലെ ഭക്ഷ്യവിഭവങ്ങള്‍ വില്‍പ്പന നടത്തുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ജയില്‍ സൂപ്രണ്ടിന് കത്തയച്ചത്. ബസ്റ്റാന്‍റ് പരിസരത്ത് വാഹനം നിര്‍ത്തി ഇവ വില്‍ക്കുന്നത് കാരണം ഗതാഗത തടസമുണ്ടാവുന്നു, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ ലൈസന്‍സില്ലാത്തതിനാല്‍ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല എന്നീ കാര്യങ്ങളാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.പ്രതിദിനം ശരാശരി 80,000 രൂപയാണ് തളിപ്പറമ്പില്‍ സെന്‍ട്രല്‍ ജയില്‍ കൗണ്ടറിലെ വില്‍പ്പന.കഴിഞ്ഞ ഒന്നര വര്‍ഷമായി യാതൊരു പ്രശ്നങ്ങളുമില്ലാതെ ജനപ്രീതി നേടി പ്രവര്‍ത്തിച്ചു വരുന്ന വില്‍പ്പന കൗണ്ടര്‍ ബേക്കറി- ഹോട്ടല്‍ വ്യാപാരികളുടെ സമ്മര്‍ദ്ദം കാരണമാണ് നഗരസഭ തളിപ്പറമ്പില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ എഫ് എസ്‌എസ് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നും, ഫ്രീഡം ഫുഡ് ഫാക്ടറി എന്ന കേന്ദ്രീകൃത സംവിധാനത്തിന്റെ കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വിവിധ നഗരങ്ങളില്‍ വിറ്റഴിക്കുന്നതിന് ജയില്‍ വകുപ്പിന് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്നും സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് 27 ന് നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: