മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക ഇതാണ് ..

മെയ് 30ന് അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയില്‍ ധാരണയായത്.പ്രകാശ് ജാവദേക്കര്‍, അര്‍ജുന്‍ റാം മേഘ്വാള്‍, നിര്‍മ്മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ് ധര്‍മ്മേന്ദ്ര പ്രധാന്‍, സ്മൃതി ഇറാനി എന്നിവര്‍ മന്ത്രിമാരായി തുടരും. അപ്നാദള്‍ നേതാവ് അനുപ്രിയപട്ടേലും മന്ത്രിസഭയില്‍ തുടരും. അമിത് ഷായും മന്ത്രിസഭയില്‍ അംഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ച്‌ അതുവരെ അമിത് ഷാ ബി.ജെ.പി അധ്യക്ഷനായി തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം ലഭിച്ചിട്ടുണ്ട്. മന്ത്രിമാരുമായി നരേന്ദ്രമോദി നാളെ രാവിലെ കൂടിക്കാഴ്ച നടത്തും.കേരളത്തില്‍ നിന്നും രണ്ടു മന്ത്രിമാര്‍ വരെ ഉണ്ടാകുമെന്നും സൂചനയുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഇത്തവണയും മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത. കണ്ണന്താനം ആദ്യ ഘട്ടത്തില്‍ തന്നെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയാവുമെന്നാണ് സൂചനകള്‍.സഖ്യകക്ഷികളിൽ ജെഡിയുവിനും എൽ. ജെ. പിക്കും എ. ഡി. എം. കെയ്‌ക്കും മന്ത്രിമാർ ഉണ്ടാവും. എൽ. ജെ. പി നേതാവ് രാംവിലാസ് പാസ്വാൻ ഉൾപ്പെടെയുള്ള ചില സഖ്യകക്ഷി അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തേക്കും. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. കുമ്മനം രാജശേഖരനോട് ഇന്ന് ദില്ലിയിലെത്താൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതോടെ ഇദ്ദേഹം കേന്ദ്രമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. കുമ്മനവും കണ്ണന്താനവും കേരളത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: