മകനെ കാണാൻ ലണ്ടനിലെത്തിയ അച്ഛൻ ഉറക്കത്തിനിടെ അന്തരിച്ചു

കണ്ണൂർ: ലണ്ടനിലുള്ള മകന്‍റെയടുത്തു പോയ അച്ഛൻ ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ചെമ്പിലോട് അനശ്വരയിൽ, പി.വി.രാമകൃഷ്ണൻ മാസ്റ്റരാണ് അന്തരിച്ചത്. ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട: അധ്യാപകനാണ്. ഒമ്പതു വർഷം കടമ്പൂർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. പിണറായി ജൂനിയർ ബേസിക് സ്കൂളിൽ നിന്നും വിരമിച്ച പരേതരായ ചാത്തോത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും പി.വി.നാരായണി ടീച്ചറുടെയും മകനാണ്. ചെമ്പിലോട്ടെ തലവിൽ പരേതനായ തുണ്ടി ക്കണ്ടി കുഞ്ഞിക്കണ്ണൻ നായരുടെയും നന്ദാനത്ത് മാധവിയുടെയും മകൾ സ്നേഹലതയാണ് ഭാര്യ. ഭാര്യയും ലണ്ടനിലാണുണ്ടായിരുന്നത്. മക്കൾ: റാംനി ഷാത് ( എഞ്ചിനീയർ, ലണ്ടൻ ) റാം പ്രസിദ്ധ് (അസി.പ്രൊഫസർ, തേജസ് എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ) മരുമകൾ: പയ്യന്നൂരിലെ പി.വി. നിത്യ (ലണ്ടൻ) സഹോദരങ്ങൾ: പിണറായിലെ പി.വി.ഹരിദാസ് (റിട്ട: മാനേജർ, ഐ.എം.പി.സി.എൽ.ദില്ലി) വേങ്ങാട് അയ്യപ്പൻ തോട്ടിലെ പി.വി.രാമചന്ദ്രൻ (റിട്ട. – സുബേദാർ, ഇന്ത്യൻ ആർമി) പി.വി.രമ (മേലെചൊവ്വ, കണ്ണൂർ) പള്ളിക്കുന്നിലെ പി.വി.ജയദേവൻ (റിട്ട: ഡി.ഇ.ഒ.) മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ പത്തുവരെ ചെമ്പിലോട്ടെ അനശ്വര വീട്ടിൽ പൊതുദർശനത്തിനു വെച്ച ശേഷം പയ്യാമ്പലത്ത് സംസ്ക്കരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: