122 ടി.എ. ബറ്റാലിയന്‍ കാന്റീന്‍ പൂട്ടാനുള്ള നീക്കത്തില്‍ നിന്ന് പിന്‍തിരിയണം -ബി.ജെ.പി
കണ്ണൂർ: കണ്ണൂരിലെ 122 ടി.എ. ബറ്റാലിയന്‍ കാന്റീന്‍ പൂട്ടാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍തിരിയണമെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. 40 വര്‍ഷത്തോളമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍, സേവനാര്‍ത്ഥം ശ്രീനഗറിലേക്ക് പോകുന്നു എന്നതിന്റെ പേരിലാണ് അടച്ചിടാന്‍ തീരുമാനിച്ചത്. ഇത് സ്ഥിരമായി അടച്ചിടാനുള്ള സ്റ്റേഷന്‍ കമാണ്ടന്റിന്റെ ഗൂഢനീക്കമാണ്. ഡി.എസ്.സി കാന്റീന്‍ അസൗകര്യം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ടി.എ.കാന്റീന്‍ ഉപയോക്താക്കള്‍ കൂടി ഡി.എസ്.സി കാന്റീനിലെത്തുമ്പോള്‍ അവിടം ദുരിതപൂര്‍ണ്ണമാവും. ഇപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാടിന് വിരുദ്ധമാണ്. ആയതിനാല്‍ ടി.എ.കാന്റീന്‍ അടച്ചിട്ടുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍തിരിയണം – വിനോദ് കുമാര്‍ ആവശ്യപ്പെട്ടു
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal