ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയില്‍ കമിതാക്കള്‍ മരിച്ച നിലയില്‍
ടൂറിസം കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ നിന്നും യുവാവും യുവതിയും ചാടി മരിച്ച നിലയില്‍.
പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. KL13 AD /6338 ബജാജ് പള്‍സര്‍ ബൈക്കില്‍ ആണ് ഇവര്‍ ഇന്നലെ മൂന്നുമണിക്ക് എത്തിയത്. ബൈക്കിന്റെ ഉടമയെ തേടിയുള്ള പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇവരെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. 200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal