തലശേരി നഗരമധ്യത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വില വരുന്ന ബ്രൗൺഷുഗറും കഞ്ചാവും പിടികൂടി
തലശേരിരി: നഗരമധ്യത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വില വരുന്ന ബ്രൗൺഷുഗറും കഞ്ചാവും പിടികൂടി. പഴയ ബസ്സ്റ്റാൻഡിലെ ജനറൽ ആശുപത്രിക്ക് മുൻവശമുള്ള നഗരസഭ കെട്ടിടത്തിൽ നിന്നാണ് 61 ഗ്രാം ബ്രൗൺഷുഗറും രണ്ടേകാൽ കിലോഗ്രാം കഞ്ചാവും പിടികൂടിയത്. 81 പായ്ക്കറ്റുകളിലായിട്ടാണ്
ബ്രൗൺഷുഗർ സൂക്ഷിച്ചിരുന്നത്. ഒരു ഗ്രാം ബ്രൗൺ ഷുഗർ 2500 മുതൽ 3000 വരെ രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് എസ്ഐ എം.അനിലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് നഗരസഭ കെട്ടിടത്തിന്റെ ഓപ്പൺ ടെറസിൽ നിന്ന് ബ്രൗൺഷുഗറും കഞ്ചാവും ലഭിച്ചത്. പ്രതികളെ പിടികൂടാൻ സാധിച്ചില്ല. പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതഊർജിതമാക്കി.
ക്രൈം സ്ക്വാഡുകൾ ഇല്ലാതായതോടെ ലഹരിമരുന്ന് മാഫിയയെ നിരീക്ഷിക്കാനും സംവിധാനമില്ലാതായെന്ന് പോലീസുകാർ തന്നെ ചൂണ്ടിക്കാട്ടുന്നു.
ബസ്സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ച് വൻ ലഹരി മാഫിയയാണ് പ്രവർത്തിച്ചു വരുന്നത്. പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ നഗരത്തിൽ ലഹരിമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal