കോടതിക്കുള്ളിലും കോവിഡെത്തി ;പോക്സോസ് പെഷൽ കോടതിയിൽ മേയ് 7 വരെ സിറ്റിംഗില്ല

 

തലശ്ശേരി: ഹൈക്കോടതി നിർദ്ദേശപ്രകാരം അസാധാരണ നിയന്ദ്രണങ്ങൾ ജാഗ്രതയോടെ നടപ്പാക്കി വരുന്ന തലശ്ശേരി കോടതിയിലും കോവിഡെത്തി – നേരത്തെ ഏതാനും ജീവനക്കാരെ മാത്രം പിടിച്ചുകുലുക്കിയിരുന്ന മഹാമാരി ഇന്നലെയും മിനിഞ്ഞാന്നുമായി ന്യായാധിപന്മാരെയും വിറപ്പിച്ചു.–മോട്ടോർ ആക്സിഡൻ്റ് ക്ലെയിം കോടതി ജഡ്ജ് കോ വിഡ് ബാധിച്ചു ചികിത്സയിലാണുള്ളത്—പോക്സോ സ്പെഷൽ കോടതിയിലെ ന്യായാധിപ ക്വാറൻ്റയിനിൽ കഴിയുകയാണ് – ഇവിടത്തെ ബെഞ്ച് ക്ലർക്കിന് രോഗബാധയുണ്ടായതിനെ തുടർന്നാണ് ജഡ്ജിന് ക്വാറൻ്റയിൻ നിരീക്ഷണത്തിൽ കഴിയേണ്ടിവന്നത്- ജീവനക്കാരിൽ ചിലരും നിരീക്ഷണത്തിൽ കഴിയുകയാണ് – ഇതേ തുടർന്ന് മേയ് മാസം 7വരെ പോക്സോ സ്പെഷൽ കോടതിയിൽ സിറ്റിംഗ് ഉണ്ടാവില്ല – കോ വിഡ് വ്യാപന ഭീഷണി മിക്ക കോടതികളുടെയും ദൈനംദിന പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചിട്ടുണ്ട് – ഒട്ടേറെ ജീവനക്കാർ ഇതിനകം ക്വാറൻ്റയിൻ നിരീക്ഷണത്തിലും രോഗ ചികിത്സയിലുമായതിനാൽ അവധിയിലാണുള്ളത്- വേനലവധി കാരണം ഏതാനും കോടതികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ – പൂട്ടിയ കോടതികൾ ഇനി മേയ് പകുതി കഴിഞ്ഞാലേ തുറക്കുള്ളൂ – അടച്ച കോടതികളുടെ പകരം ചുമതലയുള്ള പ്രധാന കോടതികളിലും സമ്പർക്ക ഭീഷണി കാരണം ജീവനക്കാരെ ഒഴികെ മറ്റാരേയും പ്രവേശിപ്പിക്കുന്നില്ല.- അ റി യിപ്പ് ബോർഡ് വച്ചാണ് ജില്ലാ കോടതിയിൽ നിയന്ദ്രണം കടുപ്പിച്ചിട്ടുള്ളത് – ഇവിടെ ന്യായാധിപന്മാരും ജിവനക്കാരിൽ ഏറിയ പങ്കും വാക്സിനേഷൻ സ്വീകരിച്ചവരാണ് – കനത്ത ജാഗ്രതയും മുൻ കരുതലും ഏർപ്പെടുത്തിയ കോടതികൾക്കുള്ളിലേക്ക് കോവിഡ് കടന്നു കയറിയത് എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് –

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: