മുൻസിഫ് കോടതി റോഡ് ഉദ്‌ഘാടനം: നഗരസഭയെയും  റവന്യൂ വകുപ്പിനെയും അവഗണിച്ചെന്ന് ആക്ഷേപം

കൂത്തുപറമ്പ്
കൂത്തുപറമ്പ് മുൻസിഫ് കോടതിയിലേക്ക് പുതുതായി നിർമ്മിച്ച റോഡിൻറെ ഉദ്‌ഘാടനത്തിൽ കൂത്തുപറമ്പ് നഗരസഭയെയും റവന്യൂ വകുപ്പിനെയും അവഗണിച്ചെന്ന് ആക്ഷേപം.കഴിഞ്ഞ ദിവസമാണ് കോടതി അധികൃതർ ചേർന്ന് പുതുതായി നിർമിച്ച   റോഡ് ഉദ്ഘാടനം ചെയ്തത്.റോഡ് നിർമ്മാണത്തിന് കഴിഞ്ഞ നഗരസഭ കൗൺസിലും  റവന്യൂ  വകുപ്പ് അധികൃതരും ചേർന്നാണ് സൗകര്യങ്ങൾ ഒരുക്കിയത്. നിർമ്മാണം പൂർത്തിയായതിന് ശേഷം ഇതിന് മുൻകൈ എടുത്തവരെ അറിയിക്കാത്തതിലാണ് പരാതി ഉയർന്നത്. വർഷങ്ങളായി ഉപയോഗിച്ച് വരുന്ന  റോഡ് സബ് ജയിൽ നിർമാണത്തിൻ്റെ ഭാഗമായി അടയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയത് നിർമിച്ചത്. കോടതിയിലേക്കുള്ള വഴി തടസ്സപ്പെടുത്തി സബ്ബ് ജയിലിൻ്റെ നിർമ്മാണം നടത്തുന്നതിനെതിരെ  ബാർ അസോസിയേഷൻ  ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബദൽ റോഡ് നിർമിച്ചതിന് ശേഷം ജയിൽ നിർമാണം നടത്തിയാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശേഷം നഗരസഭയും ജില്ലാ ഭരണകൂടവും ഇടപെട്ട് റവന്യൂ വകുപ്പിന്റെ കൈവശമുള്ള സ്ഥലം റോഡ് നിറമാണത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. എഇഒ ഓഫീസിന് സമീപം പഴയ റിക്രിയേഷൻ ക്ലബും ഇതിനായി പൊളിച്ച് മാറ്റുകയും ചെയ്തു . ഈ  സ്ഥലത്താണ്  25 മീറ്റർ നീളമുള്ള പുതിയ റോഡിൻ്റെ നിർമ്മാണം നടത്തിയത്. നഗരസഭാ അധികൃതരും റവന്യൂ  വകുപ്പും പത്ര വാർത്തകളിലൂടെയാണ് പുതുതായി നിർമിച്ച റോഡ് ഉദ്ഘടനം ചെയ്തതായി അറിയിച്ചത്
. പൊതുജനങ്ങളും ഇതിനെതിരെ ആക്ഷേപം ഉയർത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: