10 ലിറ്റർ വാറ്റു ചാരായവുമായി ചെറുവാഞ്ചേരി സ്വദേശി കൂത്തുപറമ്പ് എക്സൈസ് സംഘത്തിന്റെ പിടിയിലായി

കൂത്തുപറമ്പ് : കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ വിൽപനക്കായി എത്തിച്ച  10 ലിറ്റർ ചാരായവുമായി ചെറുവാഞ്ചേരി സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെറുവാഞ്ചേരി ചീരാ റ്റയിലെ വാഴയിൽ പറ മ്പത്ത് വീട്ടിൽ ഗോപി .സി കെ (60/2021 ) യെയാണ് പ്രിവന്റീവ് ഓഫീസർ കെ. അശോകൻ അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണറുടെ സക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.ചീരാറ്റയിലെ അമ്പാടി നഗർ എന്ന സ്ഥലത്ത് വെച്ചാണ് 10 ലിറ്റർ ചാരായം സഹിതം പ്രതി പിടിയിലായത്. കോവിസ് 19 പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചതോടെ  ചാരായം വാറ്റി വിൽപന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വിൽപനക്കായി എത്തിച്ച 10 ലിറ്റർ ചാരായമാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ പി പ്രമോദൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ജീമാൻ കെ ബി , പ്രജീഷ് കോട്ടായി , സുനീഷ്, കെ, ജലീഷ് പി , ബാബു ജയേഷ് , ശജേഷ് സി.കെ , വനിത സിവിൽ എക്സൈസ് ഓഫീസർ ഷീബ കെ.പി ,എക് സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ വ്യാജമദ്യ-മയക്കുമരുന്നു സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: