കണ്ണവം കോളനിയി ൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കൂത്തുപറമ്പ് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ണവം കോളനിയി ൽ ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി . കോളനിയിലെ ഭൂരിഭാഗം പേർക്കും പനി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ട് . എന്നാൽ ഇവരിൽ പലരും ആശുപത്രിയിൽ ചികിത്സ തേടുന്നുമില്ല . ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് കണ്ണവം കോളനി കമ്യൂണിറ്റി സെന്ററിൽ മെഡിക്കൽ ക്യാമ്പ് നടത്തി  . ഇന്നലെ രാവിലെ ആരംഭിച്ച ക്യാമ്പിൽ 162 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരായത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: