പയ്യന്നൂരിൽ നഗരസഭ പരിധിയിൽ ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം

പയ്യന്നൂർ നഗരസഭ ഓട്ടോ റിക്ഷ, ചെറുകിട വാഹന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

പയ്യന്നൂർ: പയ്യന്നൂർ നഗരസഭ ചെയർപേഴ്സണിന്റെ അദ്ധ്യക്ഷതയിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ, ചെറുകിട വാഹന യൂണിയൻ പ്രതിനിധികളുടെ യോഗം ചേർന്നു.
ഓട്ടോറിക്ഷകളിൽ കൂടുതൽ യാത്രാക്കാരെ കയറ്റുന്നതായും, സാമൂഹിക അകലം പാലിക്കുന്നില്ല എന്ന വിഷയങ്ങളും ശ്രദ്ധയിൽ പെട്ടതായി യോഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു.

തീരുമാനങ്ങൾ.

▪️പയ്യന്നൂർ നഗരസഭ പരിധിയിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളിൽ 03/05/2021ന് 1 മുതൽ 525 വരെ പി.എം. നമ്പറുള്ള ഓട്ടോ റിക്ഷകൾ ഓടേണ്ടതും, 04/05/2021ന് 526 മുതൽ 1050 വരെ പി.എം. നമ്പറുള്ള ഓട്ടോറിക്ഷകൾ ഓടേണ്ടതും ആണ് .

തുടർന്നും ഒരറിയിപ്പുണ്ടാകുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ യഥാക്രമം ഓടേണ്ടതാണ്.

▪️കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ,സർക്കാർ നിയന്ത്രണത്തിന് വിധേയമായും മാത്രമേ ഓട്ടോറിക്ഷകളിലും, ചെറുകിട വാഹനങ്ങളിലും യാത്രക്കാർക്ക്
യാത്രാ സൗകര്യം അനുവദിക്കാവു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: