കൊട്ടിയൂരില്‍ ടിപ്പറും സ്കൂട്ടിയും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
കൊട്ടിയൂര്‍: കൊട്ടിയൂര്‍ മുസ്ലിം പള്ളിക്ക് സമീപം മലയോര ഹൈവേയില്‍ ടിപ്പറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇരുചക്രവാഹന യാത്രികനായ മാനന്തവാടി പടിഞ്ഞാറത്തറ സ്വദേശി യൂസഫി(53)നാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ടോടെയാണ് അപകടം. മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരേ വരികയായിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടി ടിപ്പറിനുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരിചക്ര വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. കേളകം പോലിസ് സ്ഥലത്തെത്തി റോഡില്‍ നിന്നും വാഹനങ്ങള്‍ നീക്കം ചെയ്തു.