കോവിഡ് ; കാട്ടാമ്പള്ളി പാലത്തില്‍ പോലിസിന്റെ കര്‍ശന പരിശോധന

 

കാട്ടാമ്പള്ളി: കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ കാട്ടാമ്പള്ളി പാലത്തില്‍ കര്‍ശന പരിശോധനയുമായി പോലിസ്. പാലത്തില്‍ ഇരുഭാഗത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് വളപട്ടണം പോലിസ് പരിശോധന നടത്തുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തി പിഴ ഈടാക്കുകയും റോഡിലും കടകളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കണ്ടെത്തി നടപടി സ്വീകരിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിടുന്നത്. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനങ്ങളുടെ നമ്പറും യാത്രക്കാരുടെ വിശദവിവരങ്ങളും രേഖപ്പെടുത്തിയ ശേഷം അന്വേഷണത്തില്‍ അത്യാവശ്യക്കാരെന്ന് കണ്ടെത്തിയാല്‍ മാത്രമാണ് യാത്ര അനുവദിക്കുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് വളപട്ടണം പോലിസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: