കെ.എം. ഷാജി ജയിക്കുമെന്ന സർവേ ഫലത്തോട് യോജിപ്പില്ലെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ: അഴീക്കോട് നിയോജക മണ്ഡലത്തിൽ മുസ് ലിം ലീഗ് സ്ഥാനാർഥി കെ.എം. ഷാജി ജയിക്കുമെന്ന സർവേഫലത്തോട് യോജിപ്പില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻവടക്കൻ കേരളത്തിൽഇടതുമുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. ന്യൂനപക്ഷത്തിനിടയിൽ സ്വാധീനംകൂടിയതാണ് മലബാറിൽ മുന്നണിക്ക് നേട്ടമാവുകകേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു

കോഴിക്കോട് ജില്ലയിൽ ഇടതിന് ഒരു സീറ്റിലധികം നഷ്ടപ്പെടില്ല. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ഇടത്മുന്നണിയുടെ രാഷ്ട്രീയ പരീക്ഷണം പരാജയപ്പെടില്ലഅഴീക്കോട് കെ എം ഷാജി ജയിക്കുമെന്ന സർവേപ്രവചനത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.  

വടക്കൻ കേരളത്തിലെ നാലു ജില്ലകളിൽ ഇടതു മുന്നണിയുടെ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് ഏഷ്യാനെറ്റ്ന്യൂസ് ^സീ ഫോർ പോസ്റ്റ് പോൾ സര്‍വെ പ്രവചിക്കുന്നത്.എൽഡിഎഫ് 21 മുതൽ 25 വരെ സീറ്റ് നേടാമെന്നാണ്പ്രവചനം. യുഡിഎഫിന് 6 മുതൽ പത്തുവരെ സീറ്റും എൻഡിഎ 1 മുതൽ രണ്ട് സീറ്റും നേടാനുള്ള സാധ്യതസർവേ പ്രവചിക്കുന്നു. അതേസമയം ഒന്‍പതിടത്ത് ഇഞ്ചോടിച്ച് മത്സരമാണെന്നാണ് സർവേ സൂചിപ്പിക്കുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: