ഇന്ത്യൻ യാത്രക്കാരുടെ ​പ്രവേശനവിലക്ക്​​ യു.എ.ഇ​ നീട്ടി

ദുബൈ: ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാർക്ക് യു.എ.ഇയിൽ പ്രവേശിക്കാൻ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്. ഇന്ത്യയിൽ നിന്ന്​ മെയ്​ 14 വരെ യു.എ.ഇയിലേക്ക്​ സർവീസ്​ ഉണ്ടായിരിക്കില്ലെന്ന്​ ഔദ്യോഗിക എയർലൈനുകളായ എമിറേറ്റ്​സും ​ൈഫ്ല ദുബൈയും അറിയിച്ചു. മറ്റ്​ എയർലൈനുകളും വൈകാതെ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുമെന്നാണ്​ കരുതുന്നത്​. എമിറേറ്റ്​സി​െൻറ വെബ്​സൈറ്റിൽ 14 വരെയുള്ള ടിക്കറ്റ്​ ബുക്കിങ്​ റദ്ദാക്കിയിട്ടുണ്ട്​.

ഏപ്രിൽ 25 മുതലാണ്​ ഇന്ത്യക്കാർക്ക്​ യു.എ.ഇയിലേക്ക്​ പത്ത്​ ദിവസത്തെ യാത്രാവിലക്ക്​ പ്രഖ്യാപിച്ചത്​. പത്ത്​ ദിവസത്തിന്​ ശേഷം പുനരാലോചിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. പത്ത്​ ദിവസം തികയുന്നതിന്​ മുൻപേ യാത്രാവിലക്ക്​ നീട്ടിയ വിവരം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പെരുന്നാളിന്​ യു.എ.ഇയിൽ എത്താനിരുന്ന കുടുംബങ്ങൾ നാട്ടിൽ കുടുങ്ങി.

ഉടൻ ​യു.എ.ഇയിൽ എത്തിയില്ലെങ്കിൽ വിസ കാലാവധി കഴിയുന്നവരും ജോലി നഷ്​ടപ്പെടുന്നവരും പ്രതിസന്ധിയിലായി. ഇന്ത്യയിൽ കോവിഡ്​ കുത്തനെ ഉയരുന്ന പശ്​ചാത്തലത്തിലാണ്​ തീരുമാനം. അതേസമയം, യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ പോകുന്നതിന്​ തടസമില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: