വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസിന് നിര്‍ദ്ദേശം

വോട്ടെണ്ണല്‍ ദിവസം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതിന് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്താന്‍ കെ എസ് ആര്‍ ടി സിക്ക് നിര്‍ദ്ദേശം നല്‍കി.  ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകളില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് തുടങ്ങി അഞ്ച് മണിക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന രീതിയില്‍ ബസ് സര്‍വ്വീസ് നടത്തണമെന്നാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കെ എസ് ആര്‍ ടി സിക്ക് നല്‍കിയ നിര്‍ദ്ദേശം.
തളിപ്പറമ്പ് സര്‍ സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (പയ്യന്നൂര്‍, തളിപ്പറമ്പ്), ടാഗോര്‍ വിദ്യാ നികേതന്‍ എച്ച്എസ്എസ് തളിപ്പറമ്പ് (ഇരിക്കൂര്‍), ചിന്മയ വിദ്യാലയ ചാല (കണ്ണൂര്‍, അഴീക്കോട്, കല്ല്യാശ്ശേരി), ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ടെക്‌നോളജി ചാല (ധര്‍മ്മടം), ഗവ. ബ്രണ്ണന്‍ കോളേജ് തലശ്ശേരി (തലശ്ശേരി), നിര്‍മ്മലഗിരി കോളേജ് കൂത്തുപറമ്പ് (കൂത്തുപറമ്പ്), ഇരിട്ടി എംജി കോളേജ്(മട്ടന്നൂര്‍, പേരാവൂര്‍) എന്നിവയാണ് ജില്ലയിലെ  വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: